Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
27 Jun 19, 10:00 AM
ഗുരു ഗ്യാൻഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
വഴുതനയിലെ തളിർ, പഴം തുരപ്പൻ - ഐപിഎം
ഏകീകൃത കീടനിയന്ത്രണം (ഐപിഎം) ● മാറ്റിനടുമ്പോൾ പ്രതിരോധശക്തിയുള്ള ഇനം തെരഞ്ഞടുക്കുക. ● വഴുതനയിലെ തളിർ, പഴം തുരപ്പൻ കാരണമുണ്ടാകുന്ന കേട് കുറയ്ക്കുന്നതിന് ഇലകൾ മുറിച്ചു കളയുക. ● തോട്ടങ്ങളിൽ, ഏക്കറിന് 10-12 എണ്ണം വീതം ഫിറമോൺ കെണികൾ സ്ഥാപിക്കുക. ● ആദ്യഘട്ടത്തിലെ തകരാറിന് ജൈവകീടനാശിനികൾ തളിക്കുക. ● ഗോമൂത്രം (20%) , വേപ്പ്, ആത്തച്ചക്ക (സീതച്ചക്ക), ലന്താന കാമെറ, ജട്രോപ (10%) എന്നിവയുടെ സത്ത് ഇവ തളിക്കുക.
● കൂടുതലുണ്ടെങ്കിൽ, ക്ലോറാന്ത്രിനിലിപ്രോൾ 18.5 എസ് സി 4 അല്ലെങ്കിൽ എമമാക്ടിൻ ബെൻസോയേറ്റ് 5 എസ് ജി 4 ഗ്രാം അല്ലെങ്കിൽ തിയോഡികാർബ് 75 ഡബ്ളിയു പി 10 ഗ്രാം അല്ലെങ്കിൽ സൈപ്പെർമെത്രിൻ 3% + ക്വിനാൽഫോസ് 20 ഇസി 5 മില്ലി വീതം, അല്ലെങ്കിൽ ഡെൽറ്റാമെത്രിൻ 1% + ട്രിയസോഫോസ് 35% ഇസി 10 മില്ലി വീതം 10 ലിറ്റർ വെള്ളത്തിന് എന്ന അളവിൽ ചേർത്ത് തളിക്കുക. ● ഓരോ തവണ തളിക്കുമ്പോഴും കീടനാശിനി മാറ്റുക. വിളയുടെ അവശിഷ്ടങ്ങൾ തോട്ടത്തിൻറെ അരികുകളിൽ ഇടാതിരിക്കുക, പകരം അവ ശരിയായ രീതിയിൽ നശിപ്പിക്കുക. ഡോ. ടി.എം. ഭർപോഡ മുൻ എൻഡോമോളജി പ്രൊഫസർ ബി.എ. കോളേജ് ഓഫ് അഗ്രികൾച്ചർ, ആനന്ദ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ആനന്ദ് – 388110 (ഗുജറാത്ത്, ഇന്ത്യ) ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
537
65