Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
10 Aug 19, 06:30 PM
ജൈവ കൃഷിഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
മാതളനാരങ്ങാ കൃഷിയില് നെമാറ്റോഡ് വിരകളെ ജൈവികമായ രീതിയില് നിയന്ത്രിക്കല്
നിലവിലെ സാഹചര്യത്തില് നെമാറ്റോഡ് വിരകള് എല്ലാ കൃഷിയിലും പ്രധാന പ്രശ്നമാണ്. ആര്ദ്രതയും മണ്ണിന്റെ ഈര്പ്പവും കൂടുതലായതിനാല് ചെടികളുടെ വേരുകളിലോ മരങ്ങളുടെ വേരുകളിലോ ഇവയുടെ ആക്രമണം ഉണ്ടാകാറുണ്ട്. വലിപ്പം കുറഞ്ഞ വിരയാണ് നെമാറ്റോഡ്, ഇവ വിളകളുടെ നാര് വേരുകളുടെ ഉള്ളിലിരുന്നുകൊണ്ടാണ് ചെടികളെ നശിപ്പിക്കുന്നത്. ഇത് വേരുകളെയും ചെടിക്ക് ലഭിക്കുന്ന പോഷകഘടകങ്ങളെയും ബാധിക്കുകയും വേരുകളില് നീര് ഉണ്ടാകാന് കാരണമാകുകയും ചെയ്യും. ഇലകള് മഞ്ഞനിറമാകാന് ഇത് കാരണമാകുന്നു. ഇതുകൂടാതെ, നെമാറ്റോഡിന്റെ ആക്രമണം മറ്റ് ഫംഗസുകളേയും ബാധിക്കാന് സാധ്യതയുണ്ട്. ചെടികള് നശിക്കാനും മാതളനാരങ്ങാ ചെടികള് ഉണങ്ങിപ്പോകാനും ഇത് കാരണമാകുന്നു. മാതളനാരങ്ങാ ചെടികളിലെ നെമാറ്റോഡുകളെ നിയന്ത്രിക്കാന് ഇനിപ്പറയുന്ന ജൈവിക മാര്ഗങ്ങള് പതിവായി പിന്തുടരുക: ● മാതളനാരങ്ങ നടുന്നതിന് മുന്പ്, മണ്ണ് ശുദ്ധീകരിക്കണം, മണ്ണിലെ നെമാറ്റോഡുകളെ നിയന്ത്രിക്കാന് ഇത് സഹായിക്കും. ● മാതളനാരങ്ങയ്ക്ക് ഇടവിളയായി തക്കാളി, വഴുതങ്ങ, പച്ചമുളക്, വെണ്ടയ്ക്ക എന്നിവ കൃഷി ചെയ്യരുത്. ● മരത്തിന്റെ ചില്ലകള് വെട്ടി ഒതുക്കിയ ശേഷം, ചുറ്റം ജമന്തി ചെടികള് നടുക. ● മരത്തിന് ചുറ്റും തടമെടുത്ത്, ഓരോ മരത്തിനും 2-3 കിലോ എന്ന കണക്കില് വേപ്പിന് പിണ്ണാക്ക് ഇടുക. ● ട്രിക്കോഡെര്മാപ്ലസ് 500 ഗ്രാം, പെസിലോമൈസെസ് ലിലാസിനസ് എന്നിവ ഏക്കറിന് 1-3 കിലോ എന്ന കണക്കില് ചാണകവും വൈക്കോലും മറ്റും ചേര്ന്ന മിശ്രിതത്തില് കൂട്ടിക്കലര്ത്തി, 30 ദിവസ ഇടവേളകളില് സ്ഥിരമായി ഇടണം. റഫറന്സ്: അഗ്രോസ്റ്റാര് അഗ്രോണമി സെന്റര് ഓഫ് എക്സലന്സ്
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
262
17