Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
29 Apr 19, 10:00 AM
ഉപദേശക ലേഖനംഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
പാവയ്ക്ക വിളയ്ക്ക് പന്തൽ രീതി സ്വീകരിക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ
• പാവയ്ക്ക് അഥവാ കൈപ്പയ്ക്ക ക്യുക്യുർബിറ്റാസിയസ് കുടുംബത്തിലെ ഒരു അംഗമാണ്. ഇതിൻറെ വള്ളികളുടെ നല്ല വളർച്ചയ്ക്ക് പന്തൽ സമ്പ്രദായം സഹായിക്കുന്നു. പന്തൽ രീതിയുമായ താരതമ്യം ചെയ്യുമ്പോൾ, നിലത്ത് വളരുന്ന ചെടികളിൽ പുതിയ മുളകൾ ഉണ്ടാകുന്നില്ല ഒപ്പം വള്ളികളുടെ ഇത്തരത്തിലുള്ള വളർച്ച കായ് ഉണ്ടാകുന്നതിനെ ബാധിക്കുകയും 3 മുതൽ 4 മാസത്തേക്ക് വരെ മാത്രം കായ്കൾ വളരുകയും ചെയ്യുന്നു. പന്തൽ സമ്പ്രദായം 6 മുതൽ 7 മാസം വരെ മികച്ച വളർച്ച ഉറപ്പുതരുന്നു • പന്തൽ രീതി തറനിരപ്പിന് മുകളിലായി മികച്ച വള്ളികൾ ഉണ്ടാക്കുന്നു. അതായത് 4 മുതൽ 6 അടി വരെ ഉയരത്തിൽ ഈ വള്ളികൾ കീടവിമുക്തവും രോഗവിമുക്തവും ആയിരിക്കും.
• പന്തൽ രീതി പാവയ്ക്ക ശരിയായി വളരുന്നതിന് സഹായിക്കുന്നു. ശരിയായി സൂര്യപ്രകാശവും വായുവും ലഭിക്കുന്നതിനാൽ നിറം പച്ചയായിത്തന്നെ നിലനിൽക്കുന്നു. • വിളവെടുപ്പും ഇടയ്ക്കുള്ള വളർത്തൽ ജോലികളും എളുപ്പത്തിൽ ചെയ്യാം • മഞ്ഞൾ, ഉലുവ തുടങ്ങിയ ഇടവിളകൾക്കും സഹായകമാണ്. സ്രോതസ്സ്- അഗ്രോസ്റ്റാർ അഗ്രോണമി സെൻറർ ഓഫ് എക്സലൻസ് ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
590
98