Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
20 Apr 19, 06:00 PM
ജൈവ കൃഷിഅഗ്രോവൻ
കൃഷിയിൽ പച്ച വളത്തിന്റെ പ്രയോജനങ്ങൾ
പച്ചവളം അഴുകിപ്പോകാത്ത വളമായി ഉപയോഗിക്കുന്ന ഒരു വസ്തുവാണ്. ഇത് രണ്ടു തരത്തിൽ ലഭ്യമാണ്, പച്ചില വിളകൾ വളർത്തുന്നത് മൂലം അല്ലെങ്കിൽ തരിശുഭൂമികൾ, വയൽ ബണ്ടുകൾ വനപ്രദേശങ്ങളിൽ വളരുന്ന സസ്യങ്ങളിൽ നിന്ന് പച്ച ഇലകൾ (ചില്ലികളോടൊപ്പം) ശേഖരിക്കുന്നത്. ലെഗുമിന്സ് കുടുംബത്തിൽ ഉൾപ്പെട്ട ചെടികളുടെ പാടങ്ങളിൽ ഇത് വളർത്തുന്നു എന്നിട്ടു പൂർണ വളർച്ചയായ ശേഷം അത് മണ്ണിലേക്ക് മാറ്റുന്നു. പച്ച വളത്തിനായി ഉപയോഗിക്കുന്ന വിളകളെ ഗ്രീൻ മാനുർ വിളകൾ എന്ന് അറിയപ്പെടുന്നു. സൻഹെമ്പ്‌, ധൈഞ്ച, ക്ലസ്റ്റർ ബീൻസ്, സെസ്ബിയ എന്നിവയാണ് പ്രധാന പച്ച വള വിളകൾ. പച്ചില വളം മരചില്ലകൾ , കുറ്റിച്ചെടികൾ, മറ്റു ചെടികളിൽ നിന്ന് ശേഖരിച്ച പച്ച ഇലകളും പച്ചില വളം എന്നറിയപ്പെടുന്നു. വനത്തിലെ മരത്തിന്റെ ഇലകൾ പച്ചിലവളത്തിന്റെ പ്രധാന ഉറവിടങ്ങളാണ്. പാടശേഖരങ്ങളിലും, വേസ്റ്റ് സ്ഥലങ്ങളിലും വളരുന്ന സസ്യങ്ങളാണ് പച്ചിലവളത്തിന്റെ മറ്റ് സ്രോതസ്സുകൾ. പച്ചിലവളത്തിന്റെ ഉപയോഗയോഗ്യമായ പ്രധാന ചെടികളുടെ ഇനം വേപ്പ്, ഗ്ലൈസൈഡ്ഡിയ, കരാൻജി (പൊൻഗാമിയ ഗ്ലബ്ര) കലോട്രോപിസ്, ഏയ്സ് (സെസ്ബാനിയ ഗ്രാൻറിഫ്ലോറ), സബബ്ബുൽ, മറ്റ് കുറ്റിച്ചെടികൾ എന്നിവയാണ്.
പ്രയോജനങ്ങൾ: • ജൈവവസ്തുക്കളുടെയും മണ്ണിന്റെയും ഭൂവിഷ്ടി വർധിപ്പിക്കും. • ഉയർന്ന നൈട്രജൻ ഫിക്സേഷൻ. • മണ്ണിന്റെ ഉപരിതല സംരക്ഷണം. • മണ്ണൊലിപ്പ് തടയൽ. • മണ്ണിൻറെ ഘടന നിലനിർത്തുകയോ മെച്ചപ്പെടുകയോ ചെയ്യുക. • അട്ടകളുടെ ഉപദ്രവ സാധ്യത കുറയ്ക്കുക. • താഴ്ന്ന മണ്ണ് പ്രൊഫൈലിൽ നിന്ന് ലഭ്യമല്ലാത്ത പോഷകങ്ങൾ ആക്സസ് ചെയ്യുക. • ലഭ്യമായ പോഷകങ്ങൾ അടുത്ത വിളയിൽ എളുപ്പം നൽകുക. അവലംബം: ടിഎൻഎയു അഗ്രിപോർട്ടൽ ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
406
8