Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
07 Jul 19, 06:00 PM
കന്നുകാലി വളർത്തൽwww.vetextension.com
മൺസൂൺ കാലത്ത് പ്രയോജനകരമായ മൃഗപരിപാലന നിർദേശങ്ങൾ
മൺസൂൺ കാലത്തെ എല്ലാ പ്രയോജനങ്ങളും കണക്കിലെടുക്കുമ്പോഴും, കന്നുകാലികളെ വളർത്തുന്നവർ സ്വീകരിക്കേണ്ടതായ ചില മുൻകരുതലുകളുണ്ട്. മഴക്കാലത്ത് മുൻകരുതലുകൾ എടുത്തില്ലെങ്കിൽ, പല രോഗങ്ങളും കന്നുകാലികളുടെ മരണത്തിൽ കലാശിച്ചേക്കാം. കന്നുകാലികളുടെ ആരോഗ്യം ഫലപ്രദമായി പരിപാലിക്കുന്നതിന് താഴെപ്പറയുന്ന മാർഗങ്ങൾ സ്വീകരിക്കുക. • മേൽക്കൂരയിലെ ചോർച്ചയുള്ള ഭാഗം നന്നാക്കുക. • ആവശ്യത്തിന് വായുസഞ്ചാരം ഉറപ്പുവരുത്തുക. • കന്നുകാലികളെ വിരകളിൽ നിന്ന് സംരക്ഷിക്കുന്നതിനായി മരുന്ന് നൽകുക. • ഈച്ചകളും കൊതുകുകളും പരക്കുന്നതും കടന്നുകയറുന്നതും തടയുക. • മൃഗങ്ങളുടെ തീറ്റ തീരെ നനവ് ഇല്ലാത്തയിടത്ത് സൂക്ഷിക്കുക. • കന്നുകാലികളുടെ ശരീരം പരിശോധിക്കുകയും ഒപ്പം കറവയ്ക്ക് ശേഷം അകിട് ഒരു അണുനാശിനി ഉപയോഗിച്ച് കഴുകുയും ചെയ്യുക. • തൊഴുത്ത് ഫിനോയിൽ ഉപയോഗിച്ച് ഇടയ്ക്കിടെ വൃത്തിയാക്കുക. • മൃഗങ്ങളെ വൃത്തിയുള്ളതും ആരോഗ്യമുള്ളതുമായി നിലനിർത്തുന്നതിന് സ്ഥിരമായി കുളിപ്പിക്കുക. • ഓരോ കാലികൾക്കും ആവശ്യമായത്ര സ്ഥലം നൽകുക. • കന്നുകാലികളുടെ ശരീരത്തിൽ ഏതെങ്കിലും തരത്തിലുള്ള പരുക്കുണ്ടെങ്കിൽ അവയ്ക്ക് പ്രത്യേക ശ്രദ്ധ കൊടുക്കുക, അണുനാശിനി പുരട്ടുക. • വയറിളക്കത്തിന് സാധ്യതയുള്ളതിനാൽ കന്നുകാലികളെ ആവശ്യത്തിലധികം തീറ്റപ്പുല്ല് തിന്നാൻ അനുവദിക്കരുത്. • കൂടുതലാകുന്ന ദഹനപ്രക്രിയെ തൃപ്തിപ്പെടുത്തുന്നതിന് സന്തുലിതമായി തീറ്റ നൽകുക. • കന്നുകാലികളുടെ ചാണകവും മൂത്രവും ശരിയായ രീതിയിൽ പുറത്ത് കളയുക, അല്ലെങ്കിൽ അത് രോഗങ്ങൾ പടരുന്നതിന് കാരണമായേക്കാം. • രോഗബാധയുള്ള കാലിയെ ആരോഗ്യമുള്ളവയ്ക്കൊപ്പമല്ലാതെ പ്രത്യേകം പാർപ്പിക്കുക. • പ്രതിരോധശേഷി വർധിപ്പിക്കുന്നതിനായി ഇമ്മ്യൂണോസ്റ്റിമുലൻറ് നൽകിയിരിക്കണം. സ്രോതസ്സ്: www.vetextension.com
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
417
0