Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
19 May 19, 06:00 PM
കന്നുകാലി വളർത്തൽഗുജറാത്ത് ലൈവ്സ്റ്റോക്ക് ഡെവലപ്മെൻറ് ബോർഡ് (ഗാന്ധിനഗർ)
മൃഗങ്ങളിലെ കൃത്രിമ ബീജസങ്കലനവും അതിൻറെ ഗുണങ്ങളും
ഉയർന്ന ജനിതക ഗുണങ്ങളുള്ള ആൺ മൃഗത്തിൻറെ ബീജം സിന്തറ്റിക്ക് ഉപകരണങ്ങളുടെ സഹായത്തോടെ ശാസ്ത്രീയ മാർഗ്ഗത്തിൽ ശേഖരിച്ച് അതിനെ ശാസ്ത്രീയ സംവിധാനങ്ങൾ ഉപയോഗിച്ച് പെൺ മൃഗത്തിൻറെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്ന പ്രക്രിയയാണ് കൃത്രിമ ബീജസങ്കലനം. പ്രയോജനങ്ങൾ: ● നമ്മുടെ രാജ്യത്ത് കന്നുകാലികളുടെ എണ്ണം വളരെയധികം ഉണ്ടെങ്കിലും ബീജസംയോഗത്തിന് ഉപയോഗിക്കാവുന്ന കാളകളുടെ എണ്ണത്തിൽ ക്ഷാമം നേരിടാറുണ്ട്. അതിനാൽ, അതിനാൽ കൃത്രിമ ബീജസങ്കലനം ഒരു കാളയെ ഉപയോഗിച്ച് തന്നെ പ്രത്യുത്പാദനശേഷിയുള്ള നിരവധി മൃഗങ്ങളെ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. ● പശുക്കളിലെയും പോത്തുകളിലെയും നിരവധി ജനിതക രോഗങ്ങൾ കണ്ടെത്തുന്നതിന് ഇത് സഹായിക്കുന്നു. ● ആരോഗ്യമുള്ള കാളകളെ മാത്രമാണ് ഇതിനായി ഉപയോഗിക്കുന്നത്, അവ രോഗങ്ങളുണ്ടോ എന്ന പരിശോധനകൾക്ക് സ്ഥിരമായി വിധേയമാകുന്നു. ഇത് പ്രത്യുത്പാദന രോഗങ്ങളെ തടയുന്നതിന് സഹായിക്കുന്നു. ● 5 മുതൽ 8 വരെ കന്നുകാലികളുള്ള കർഷകർക്ക് കാളയെ വളർത്തുന്ന ചെലവ് താങ്ങാൻ കഴിഞ്ഞെന്നുവരില്ല, അവർക്ക് എല്ലാ സൌകര്യങ്ങളും ചെറിയ ചെലവിൽ ലഭ്യമാകുന്നു.
● ഉയർന്ന പ്രത്യുത്പാദനശേഷിയുള്ള കലർപ്പില്ലാത്തയിനം കാളകൾക്ക് പ്രത്യുത്പാനം നടത്തുന്നതിനുള്ള കഴിവ് കൂടുതലായിരിക്കും. ഇത് പാലുൽപ്പാദനത്തിൽ വലിയ വർധനവിന് കാരണമാകുന്നു. ● 100 മുതൽ 200 വരെ മൃഗങ്ങളെ ഒരൊറ്റ കാളയെ ഉപയോഗിച്ച് ഗർഭധാരണം നടത്താം. ● ശീതീകരിച്ച ബീജങ്ങൾ ദ്രവ നൈട്രജനിൽ കുറച്ച് വർഷത്തേക്ക് സൂക്ഷിച്ച് ആ കാളയുടെ മരണശേഷം പോലും പ്രത്യുത്പാദനത്തിനായി ഉപയോഗിക്കാം. അവലംബം: ഗുജറാത്ത് ലൈവ്സ്റ്റോക്ക് ഡെവലപ്മെൻറ് ബോർഡ് (ഗാന്ധിനഗർ) ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
489
28