AgroStar Krishi Gyaan
Pune, Maharashtra
05 Aug 19, 10:00 AM
ഉപദേശക ലേഖനംഅപ്നി ഖേതി
നെല്ലി: ഔഷധ ഉപയോഗങ്ങളും വളത്തിൻറെ നിയന്ത്രണവും
ഇന്ത്യൻ ഗൂസ്ബെറിയെന്നും ആംലയെന്നുമെല്ലാം അറിയപ്പെടുന്ന നെല്ലിക്ക് വളരെയധികം ഔഷധഗുണങ്ങളുണ്ട്. നെല്ലിക്ക വിളർച്ച, വ്രണങ്ങൾ, ഡയേറിയ, പല്ലുവേദന, പനി തുടങ്ങി നിരവധി രോഗങ്ങൾക്കുള്ള മരുന്നുകൾ തയാറാക്കുന്നതിന് ഉപയോഗിച്ചു വരുന്നു. നെല്ലിക്കകൾ വിറ്റാമിൻ സിയുടെ കലവറയുമാണ്. പച്ച നെല്ലിക്കകൾ അച്ചാറുണ്ടാക്കുന്നതിനും ഒപ്പം ഷാമ്പൂ, ഹെയർ ഓയിലുകൾ, ഡൈ, പൽപ്പൊടി, ഫേസ് ക്രീമുകൾ തുടങ്ങിയവയ്ക്കായും ഉപയോഗിക്കുന്നു. ശാഖകളോടെ ഏകദേശം 8-18 മീറ്റർ ഉയരത്തിൽ ഇലകൾ പടർന്ന് നിൽക്കുന്ന ഒരു മരമാണിത്. ഇതിൻറെ പൂക്കൾ പച്ച കലർന്ന മഞ്ഞ നിറത്തിൽ ആൺ, പെൺ എന്നിങ്ങനെ രണ്ട് തരത്തിലാണുള്ളത്. നെല്ലിക്കകൾക്ക് വിളറിയ മഞ്ഞ നിറവും 1.3-1.6 സെമി വ്യാസവും ഉണ്ടാകും. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട് നെല്ലിക്ക ഉത്പാദക സംസ്ഥാനങ്ങൾ ഉത്തർപ്രദേശും ഹിമാചൽ പ്രദേശുമാണ്. വളത്തിൻറെ നിയന്ത്രണം: ● മണ്ണ് തയാറാക്കുമ്പോൾ 10 കിഗ്രാം എഫ്വൈഎം ഇട്ട് മണ്ണിൽ നന്നായി കലർത്തുക. എൻപികെ വളങ്ങൾ ചെടിക്ക് 100 ഗ്രാം വീതം നൈട്രജൻ, 50 ഗ്രാം വീതം ഫോസ്ഫറസ്, 100 ഗ്രാം വീതം പൊട്ടാസ്യം എന്ന അളവിൽ പ്രയോഗിക്കുക. ● ഒരു വർഷം പ്രായമായ ചെടിക്ക് കൊടുക്കുന്ന വളത്തിൻറെ അളവ് 10 വർഷം വരെ സ്ഥിരമായി വർധിപ്പിക്കണം. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ, മുഴുവൻ ഡോസ് ഫോസ്ഫറസ് വളവും പകുതി ഡോസ് പൊട്ടാസ്യം, നൈട്രജൻ വളങ്ങളും അടിസ്ഥാനമായി നൽകണം. ● ബാക്കി വരുന്ന പകുതി ഡോസ് വളം ആഗസ്റ്റിൽ നൽകാം. മരത്തിൻറെ പ്രായവും കരുത്തും അനുസരിച്ച് ബോറോൺ, സിങ്ക് സൾഫേറ്റ് എന്നിവ ലവണാംശമുള്ള മണ്ണിൽ 100-500 ഗ്രാം വീതം നൽകാം. സ്രോതസ്സ്: അപ്നി ഖേതി
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
121
0