AgroStar Krishi Gyaan
Pune, Maharashtra
10 Jun 19, 10:00 AM
ഉപദേശക ലേഖനംwww.phytojournal.com
കറ്റാർവാഴ കൃഷിയും അതിലടങ്ങിയ സൌന്ദര്യവർധക മൂല്യങ്ങളും
കറ്റാർവാഴ മുറിവ്, പൊള്ളൽ തുടങ്ങിയ വിവിധ ചർമ്മ പ്രശ്നങ്ങളുടെ ചികിത്സക്ക് തൊലിപ്പുറമെ ഉപയോഗിക്കുന്ന ഒരു ഔഷധ സസ്യമാണ്. ഒന്ന്, രണ്ട് ഡിഗ്രി പൊള്ളലുകൾക്കും സൂര്യാഘാതത്തിനുമുള്ള ചികിത്സക്ക് ഇത് സാധാരണയായി ഉപയോഗിച്ചുവരുന്നു. മുടി ഒതുക്കുന്നതിനുള്ള ജെല്ലായും ഇത് ഉപയോഗിക്കാറുണ്ട്, ചുരുണ്ടതോ ഒതുങ്ങിനിൽക്കാത്തതോ ആയ മുടിയിലാണ് ഇത്കൂടുതൽ ഫലപ്രദമാകുക. ചുമ, മുറിവുകൾ, അൾസറുകൾ, ആമാശയവീക്കം, പ്രമേഹം, കാൻസർ, തലവേദന, ആർത്രൈറ്റിസ്, പ്രതിരോധശേഷിയിലുണ്ടാകുന്ന അപര്യാപ്തതകൾ എന്നിങ്ങനെ നിരവധി രോഗാവസ്ഥകൾക്ക് പ്രതിവിധിയായി തിരിച്ചറിഞ്ഞയുടൻ കറ്റാർവാഴ വിപണനം ചെയ്യാറുണ്ട്. കറ്റാർവാഴ കൃഷിയുടെ രീതി: 1. മണ്ണ്: കറ്റാർവാഴക്ക് നന്നായി നീർവാർച്ചയുള്ള വളക്കൂറുള്ള മണ്ണും ഇടത്തരം ഫലപുഷ്ടിയുള്ള പരുക്കൻ മണൽ മണ്ണും, 8.5 വരെ പിഎച്ച് മൂല്യമുള്ള മണ്ണുമാണ് വ്യവസായാടിസ്ഥാനത്തിലുള്ള കൃഷിക്ക് മുൻഗണന നൽകേണ്ടത്. 2. നിലമൊരുക്കൽ: മണ്ണിനം ഏതാണ് എന്നതനുസരിച്ചും കാർഷിക-കാലാവസ്ഥാ രീതിയനുസരിച്ചും, നിലം നിരത്തിയ ശേഷം 1-2 തവണ കിളച്ചു കൊടുക്കേണ്ടത് നിർബന്ധമാണ്. കറ്റാർവാഴക്ക് അനുയോജ്യമായ നിലത്തിൻറെ അളവ് ലഭ്യമായ ചരിവും ജലസേചനമാർഗ്ഗവും അനുസരിച്ച് 10-15 മീറ്റർ/3 മീറ്റർ ആണ്. 3. പുതിയ ചെടികൾ മുളപ്പിക്കാൻ: വേരുകളോ അഗ്രമോ മൂലകാണ്ഡമോ മുറിച്ച് ഇത് മുളപ്പിക്കാം. 4. നടേണ്ട സമയം: വേരുകളുടെ മൂലാഗ്രം പാടത്ത് നിലനിൽക്കുന്നതിനും നല്ല വളർച്ചയ്ക്കും ജൂലൈ-ആഗസ്റ്റ് മാസങ്ങളിൽ മൺസൂൺ സമയത്താണ് നടേണ്ടത്. കറ്റാർ വാഴ തണുപ്പുകാലമായ നവംബർ മുതൽ ഫെബ്രുവരി വരെ നടണം. 5. വളം നൽകൽ: നട്ടതിൻറെ ആദ്യ വർഷത്തിൽ, നിലമൊരുക്കലിൻറെ സമയത്ത്, എഫ് വൈ എം ഹെക്ടറിന് 20 ടൺ ഇടുക. ഇതുതന്നെ വരുന്ന വർഷങ്ങളിലും തുടരുക. ഹെക്ടറിന് 2.5 ടൺ മണ്ണിരക്കമ്പോസ്റ്റ് ഇടുന്നതിന് പുറമെയും ഇത് ഉപയോഗിക്കാം. 6. ക്രമീകരണവും നടലും: മൂലാഗ്രം 60x60 സെമി ഇടവിട്ട് ഏകദേശം 15 സെമി ആഴത്തിലുള്ള കുഴികളുണ്ടാക്കി വേണം നടാൻ. നട്ടതിന് ശേഷം വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ വേര് ഭാഗത്തിന് ചുറ്റുമുള്ള മണ്ണ് ശരിയായി തയാറാക്കിയിരിക്കണം. 7. ജലസേചനം: കറ്റാർവാഴ ജലസേചനം നടത്തിയും മഴയിലൂടെ വെള്ളം ലഭിക്കുന്നിടത്തും ഒരുപോലെ വിജയകരമായി കൃഷി ചെയ്യാം.
കറ്റാർവാഴയുടെ സൌന്ദര്യവർധക മൂല്യങ്ങൾ  ചർമ്മത്തിൻറെ പ്രായക്കൂടുതൽ തടയുന്ന കൊളജൻ, ഇലാസ്റ്റിൻ എന്നിവയുടെ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നു.  സൌന്ദര്യ സംരക്ഷണത്തിനായി സോപ്പുകൾ, ഷാമ്പൂകൾ, ക്രീമുകൾ, ലോഷനുകൾ എന്നിവയിൽ ഇത് ഉപയോഗിക്കുന്നു.  ഇതിലെ ജെൽ മുഖത്തെ കറുത്ത പാടുകൾ കുറയ്ക്കുകയും അതിലെ നിറത്തിൻറെ തീവ്രത കുറയ്ക്കുകയും ചെയ്യുന്നു.  മുകളിലൂടെ പുരട്ടിയാൽ, ജെൽ മികച്ച മോയ്സ്ചറൈസർ ആയി പ്രവർത്തിക്കുകയും മൃതകോശങ്ങളെ നീക്കി ചർമ്മത്തിന് പുതുജീവൻ നൽകുകയം ചെയ്യുന്നു.  ഇതോടൊപ്പം, തകരാറുള്ള മുടി കറ്റാർവാഴയും നാരങ്ങനീരും ചേർത്ത് കണ്ടീഷൻ ചെയ്യാം. ഈ മിശ്രിതം ഷാംപൂ ചെയ്തതിന് ശേഷം തലയിൽ തേച്ച്, 4-5 മിനിറ്റുകൾക്ക് ശേഷം നന്നായി വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക.  ഇത് ചർമ്മം ശരിയാകുന്നത് വേഗത്തിലാക്കുകയും വെള്ളം നൽകുകയും ചെയ്യുന്നു, ഇത് ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ ചർമ്മത്തിന് സഹായകരമാകുന്നു. സ്രോതസ്സ്: www.phytojournal.com ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
482
0