ഹരി ബായ് വനിതാ കർഷകരെ സ്വയം പര്യാപ്തരാവാൻ സഹായിക്കുന്നു ഹരി ബായ് പട്ടേൽ, മധ്യപ്രദേശിലെ വിദിഷ ജില്ലയിലെ വൻ ജഗിർ ഗ്രാമത്തിൽ നിന്നുള്ള ഒരു വനിതാ കർഷക, മറ്റ് സ്ത്രീകളെ കൃഷിയിലേക്കിറങ്ങുന്നതിനും കർഷകരാകുന്നതിനും പ്രചോദിപ്പിക്കുന്നു. അവർ മൂലം, ഗ്രാമത്തിലെ ഗ്രാമത്തിലെ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന സ്ത്രീകൾ ഇപ്പോൾ ശാക്തീകരിക്കപ്പെടുകയും വലിയ ധൈര്യത്തോടെ വെല്ലുവിളികളെ നേരിടുകയും ചെയ്യുന്നു. ഹരി ബായിൽ നിന്നു തന്നെ അവർ എങ്ങനെയാണ് സ്വയവും മറ്റുള്ളവരെയും കൃഷിയിൽ സ്വയം പര്യാപ്തകരാക്കുന്നത് എന്ന് അറിയാം. 1- താങ്കളെക്കുറിച്ച് കുറച്ചുകാര്യങ്ങൾ ഞങ്ങളോടെ പറയാമോ. ഞാൻ ഒരു ഇടത്തരം കുടുംബത്തിൽ നിന്നാണ്. എൻറെ ഭർത്താവ് ഒരു പലചരക്ക് കട നടത്തുന്നു, പക്ഷേ അതിൽ നിന്നുള്ള വരുമാനം പ്രതീക്ഷക്കൊത്ത് ലഭിക്കുന്നില്ല. ഇതും എൻറെ മക്കളുടെ വിദ്യാഭ്യാസവും മനസിൽ വെച്ചുകൊണ്ടാണ് ഞാൻ കൃഷിയിലേക്കിറങ്ങാൻ തീരുമാനിക്കുന്നതും പച്ചക്കറികൾ കൃഷിചെയ്ത് തുടങ്ങുന്നതും. 2- കൃഷിയിലേക്കിറങ്ങുന്നതിന് ഗ്രാമത്തിലെ മറ്റ് സ്ത്രീകളെ താങ്കൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. എങ്ങനെ? അതെ, ഞാൻ ഗ്രാമത്തിലെ സ്ത്രീകൾക്ക് കൃഷിയിലേക്കിറങ്ങാൻ ഉപദേശം നൽകി. എൻറെ ഉദ്ദേശം അവരെ സാമ്പത്തികമായി ശക്തരും സ്വയം പര്യാപ്തരുമാക്കുക എന്നതായിരുന്നു. അവർ കൃഷി ചെയ്ത് തുടങ്ങുകയും എന്നിൽ നിന്ന് കാർഷികവൃത്തിയിലെ വൈവിധ്യങ്ങൾ മനസിലാക്കുകയും ചെയ്തതോടെ അവരുടെ പരിശ്രമങ്ങൾ വിജയിക്കുകയും വിളവ് നന്നാവുകയും ചെയ്തു. ഒടുവിൽ, അവരുടെ കഠിനാധ്വാനത്തിന് ഫലം ലഭിച്ചു, കുടുംബത്തിൻറെ വരുമാനം വർധിച്ചു. ഇപ്പോൾ ഗ്രാമത്തിലെ എല്ലാ സ്ത്രീകളും ഒരുമിച്ച് കൃഷി ചെയ്യുന്നു. 3- അതി ഗംഭീരം. ഇത് ഗ്രാമത്തിലെ സ്ത്രീകളുടെ ആത്മധൈര്യം വർധിപ്പിച്ചോ? തീർച്ചയായും, ഞങ്ങളുടെ ഗ്രാമത്തിൽ ഇപ്പോൾ ഏതാണ്ട് 130 സ്ത്രീകൾ കൃഷി ചെയ്യുന്നു. ഞങ്ങളുടെ ഗ്രാമമുഖ്യൻ ഇത് ഗ്രാമ സേവകൻറെ ഓഫീസിൽ അറിയിച്ചപ്പോൾ, അദ്ദേഹം കാർഷിക ഓഫീസർമാരുമായി സംസാരിക്കുകയും ഞങ്ങളുടെ തഹസിലിൽ മാസത്തിലൊരിക്കൽ കാർഷിക സംബന്ധമായ പരിശീലനം ആരംഭിക്കുകയും ചെയ്തു. ഈ സെഷനുകളിൽ, സർക്കാർ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാണ്. ഞങ്ങൾ എല്ലാ സ്ത്രീകളും കാർഷിക വിപണനമേളകളിൽ പങ്കെടുക്കുകയും ചെയ്യുന്നു. 4- താങ്കളുടെ ഈ തീരുമാനത്തെ കുടുംബം പിന്തുണച്ചോ? അതെ, എനിക്ക് എൻറെ കുടുംബത്തിൻറെ പൂർണപിന്തുണ ഉണ്ടായിരുന്നു. എങ്കിലും, ഞാൻ എൻറെ ഭർത്താവിനോട് കൃഷി ചെയ്തു തുടങ്ങാൻ തീരുമാനിച്ച കാര്യം പറയുമ്പോൾ അദ്ദേഹത്തിന് അത്ര ഉറപ്പുണ്ടായിരുന്നില്ല. എൻറെ കഠിനാധ്വാനവും നിശ്ചയദാർഢ്യവും കണ്ടാണ് അദ്ദേഹത്തിൻറെ മനസ്സ് മാറിയത്. ഇപ്പോൾ എൻറെ മക്കളും കൃഷിയിൽ താൽപര്യം കാണിക്കുന്നു. ഞങ്ങൾക്ക് ആകെ 15 ഏക്കർ ഭൂമിയുണ്ട്, അതിൽ 3 ഏക്കർ വീടിനടുത്താണ്. അവിടെയാണ് ഞാൻ പച്ചക്കറികൾ വളർത്തുന്നത്. 5- താങ്കൾ കൃഷിയിൽ നേടിയ വിജയത്തെക്കുറിച്ച് പറയാമോ? തുടക്കത്തിൽ, വിജയം നേടുക ബുദ്ധിമുട്ടായിരുന്നു. ഞാൻ ഗ്രാമത്തിലെ അനുഭവജ്ഞാനമുള്ള കർഷകരിൽ നിന്നും നിർദേശങ്ങൾ തേടി. അവരുമായി സംസാരിച്ച ശേഷം ഞാൻ പച്ചക്കറികൾ വളർത്താൻ തീരുമാനിക്കുകയും, മുളക്, തക്കാളി, വഴുതന, ജീരകം തുടങ്ങിയവയുടെ കൃഷി ആരംഭിക്കുകയും ചെയ്തു. എന്നിരുന്നാലും വളങ്ങളെക്കുറിച്ചും കീടനാശിനികളെക്കുറിച്ചുമുള്ള ശരിയായ വിവരങ്ങളുടെ അഭാവം കാരണം വിള ഉത്പാദനം അത്ര മികച്ചതായിരുന്നില്ല. ഞാൻ കൃഷിയിൽ നിന്ന് പിന്മാറണമെന്ന് എൻറെ ഭർത്താവ് നിർദേശിച്ചു. അതേസമയം, ഒരു കർഷക സുഹൃത്ത് എനിക്ക് ഒരു കിസാൻ കോൾ സെൻററിൻറെ നമ്പർ തന്നു. അവിടുന്ന് പ്രസക്തവും ശരിയായതുമായ വിവരങ്ങൾ എനിക്ക് ലഭിക്കുകയും ഒപ്പം മരുന്നുകൾ, കീടനാശിനികൾ എന്നിവ ഉപയോഗിക്കാൻ പഠിക്കുകയും ചെയ്തു. അങ്ങനെ ക്രമേണ ഉത്പാദനം മെച്ചപ്പെട്ടു. 6- എന്ത് സന്ദേശമാണ് വനിതാ കർഷകരുമായി പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നത്? എല്ലാ വനിതാ കർഷകരോടും എനിക്ക് പറയാനുള്ളതെന്തെന്നാൽ കൃഷിയിൽ നിശ്ചയമായും ഉയർച്ചകളും താഴ്ചകളും ഉണ്ടാകും. അവയെ നമ്മൾ പൂർണ്ണ ധൈര്യത്തോടെ നേരിടണം. ശരിയായ മാർഗനിർദേശവും കുടുംബത്തിൻറെ പിന്തുണയുമുണ്ടെങ്കിൽ, സ്ത്രീകൾക്ക് മികച്ച കർഷകരാകാം. ഈ അഭിമുഖം ലൈക്കും ഷെയറും ചെയ്യൂ. നിങ്ങൾക്ക് ചുറ്റും സ്ത്രീ കർഷകരുണ്ടെങ്കിൽ പ്രചോദനപരമായ അവരുടെ കഥ പങ്കുവെയ്ക്കാനായി അവരെ പ്രോത്സാഹിപ്പിക്കൂ. ജയ് കിസാൻ!

2
0
0
1
Comments (0)